06 August 2016

ഒളിംപിക്സ്


ഒളിംപിക്സിന്റെ ചരിത്രം തുടങ്ങുന്നത് പ്രാചീന ഗ്രീസില്‍ ആണ്. സിയൂസ് ദേവന്റെ പ്രീതിക്കായി ഒളിംപിയാ°യില്‍ 4വര്‍ഷത്തിലൊരിക്കല്‍ നടന്നു വന്ന പ്രാചീന ഒളിംപിക്സിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടു് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. BC 1253ല്‍ ഗ്രീസിന്റെ ശക്തിദേവനായ ഹെര്‍ക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. പക്ഷേ കണ്ടെത്തലുകളില്‍ നിന്നും മനസ്സിലാക്കിയത് BC 776ല്‍
ആണ്. ഇൗ കാലയളവാണ് പൊതുവേ അംഗീകരിക്കപ്പെട്ടതും.
ആ കാലഘട്ടത്തില്‍ ഒളിംപിക്സ് ഒരു മതാഘോഷം എന്ന നിലയിലായിരുന്നു നടന്നിരുന്നത്.
BC 393ല്‍ റോമന്‍ ചക്രവര്‍ത്തി തിയോഡോസിയൂസ് ഒന്നാമന്‍ ഒളിംപിക്സ് നിരോദിച്ചതായി പ്രഖ്യാപിച്ചു.
19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പില്‍ അധികാര വടംവലി മുറുകി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായി. ഇത് ഫ്രഞ്ചുക്കാരനായ ബാരണ്‍ പിയറി ഡി കുബര്‍ട്ടിന്‍ എന്ന മനുഷ്യസ്നേഹിയേ വല്ലാതെ നൊമ്പരപ്പെടുത്തി, ഗ്രീക്കുക്കാരുടെ ഒളിംപിക്സ് പോലൊരു കായികമേള ലോകത്തേ പുതിയൊരു ദിശയിലേക്ക് നയിക്കുമെന്നു അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1894ല്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി രൂപികരിച്ചു (IOC).
2 വര്‍ഷത്തിനു ശേഷം 1896 April 6ന് ആധുനിക ഒളിംപിക്സിന്റെ ആദ്യ പതിപ്പ് ഗ്രീസിലെ ആതന്‍സിലെ പിനാഥെനിക്ക് സ്റ്റേഡിയത്തില്‍ ഹെല്ലനയിലെ രാജാവ് ജോര്‍ജ് ഒന്നാമന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യത്തേ ഒളിംപിക്സ് അരങ്ങേറി, കുബര്‍ട്ടിനേയാണ് ആധുനിക ഒളിംപിക്സിന്റെ പിതാവായി ലോകം വാഴ്ത്തുന്നത്. ഒളിംപിക്സ് പതാക രൂപകല്പന ചെയ്തതും കുബര്‍ട്ട് തന്നെയാണ്.
മാസ്കോട്ട് (ഭാഗ്യചിഹ്നം)
ഓരോ ഒളിംപിക്സിനും ഓരോ ഭാഗ്യചിഹ്നം ഉണ്ടാകും, ആതിഥേയ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന തരത്തിലാകും ഭാഗ്യചിഹ്നങ്ങളുടെ രൂപകല്പന. ഒളിംപിക്സ് നടക്കുന്ന സ്ഥലത്തെ തദ്ദേശജന്യമായ മൃഗങ്ങളുടെ രൂപമാണ് സാധാരണഗതിയില്‍ ഭാഗ്യചിഹ്നമായി സ്വീകരിക്കുക.
ലോഗോ (ഭാഗ്യമുദ്ര)
ഭാഗ്യചിഹ്നം കൂടാതെ ഒളിംപിക്സിന് ഭാഗ്യമുദ്രയും ഉണ്ടാകും, ആതിഥേയ നഗരത്തിന്റെയോ രാജ്യത്തിന്റെയോ സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന എന്തെങ്കിലും , ഒളിംപിക്സ് വളയങ്ങളോടൊപ്പം ചേര്‍ത്താണ് മുദ്രകള്‍ രൂപകല്പന ചെയ്യുന്നത്.
ഒളിംപിക്സ് മുദ്ര
നീല(യൂറോപ്പ്), മഞ്ഞ(ഏഷ്യ), കറുപ്പ്(ആഫ്രിക്ക), പച്ച(ഓസ്ട്രേലിയ), ചുവപ്പ്(അമേരിക്ക) നിറങ്ങളിലുള്ള പരസ്പരം കോര്‍ത്തിണക്കപ്പെട്ട അഞ്ചു വളയങ്ങളാണ് ഒളിംപിക്സിന്റെ ഔദ്യോഗിക മുദ്ര. ഓരോ നിറങ്ങളും ഓരോ ഭൂഖണ്ഡങ്ങളേ പ്രതിനിധാനം ചെയ്യുന്നു.
ഒളിംപിക്സ് ഗാനം
ഗ്രീക്ക് കവി കോസ്റ്റാസ പാലാമാസ് 1893ല്‍ രചിച്ച കാവ്യമാണ് ഔദ്യോഗിക ഗാനം. 1896ല്‍ ഗ്രീക്ക് സംഗീതജ്ഞന്‍ സ്പൈറോസ് സാമാരാസ് ഇതിനു ഈണം പകര്‍ന്നു.1896ലെ ആദ്യ ഒളിംപിക്സില്‍ തന്നേ ഇത് ആലപിക്കുകയും ചെയ്തു. 1958ല്‍ IOC ഇതിന്റെ ഇംഗ്ലീഷ് പതിപിനു രൂപം നല്കി. Immortal Spirit of Antiquity എന്നാണ് ഗാനം തുടങ്ങുന്നത്.
ഒളിംപിക്സ് മെഡലുകള്‍
1896, 1900 വര്‍ഷങ്ങളില്‍ ജേതാവിന് ഒരു വെള്ളി മെഡലും ഒലീവ് കിരീടവും സര്‍ട്ടിഫിക്കറ്റും നല്കി. രണ്ടാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലായിരുന്നു അന്ന് സമ്മാനം.
1904 മുതലാണ് സ്വര്‍ണ്ണം വെള്ളി വെങ്കലം എന്നിങ്ങനെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കൊടുത്തു തുടങ്ങിയത്.

No comments:

Post a Comment