
🔰ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്
🔰തമിഴ് മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്
🔰കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്
🔰തലസ്ഥാനം. ചെന്നൈ
🔰ഇന്ത്യയിലാദ്യമായി വിവരാവകാശനിയമം നടപ്പിലാക്കിയ സംസ്ഥാനം
🔰നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം
🔰ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം {3 എണ്ണം}
🔰പട്ടിന്റെ നഗരം എന്നറിയപ്പെടുന്നത് തമിഴ്‌നാട്ടിലെ കാഞ്ചിപുരമാണ്
🔰ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത് കോയമ്പത്തൂരാണ്
🔰ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ആയ കാമിനി കൽപ്പാക്കത്താണ്
🔰ഇന്ദിര ഗാന്ധി അറ്റോമിക് റിസേർച് സെന്റർ കൽപ്പാക്കത്താണ്
🔰തെക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് കോയമ്പത്തൂരാണ്
🔰കാവേരിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ നദി ദക്ഷിണഗംഗ എന്നും അറിയപ്പെടുന്നു
🔰ഹൊഗനക്കൽ വെള്ളച്ചാട്ടം കാവേരി നദിയിലാണ്
🔰കാവേരിയിലെ പ്രധാന അണക്കെട്ട് മേട്ടൂർ ഡാം
🔰നീലഗിരിയുടെ റാണി , ഉദഗമണ്ഡലം എന്നിങ്ങനെ അറിയപ്പെടുന്നത് ഊട്ടിയാണ്
🔰മദർ തെരേസ വനിത സർവകലാശാല സ്ഥിതി ചെയ്യുന്നത് കൊടൈക്കനാലിലാണ്
🔰ദേശീയ വാഴ ഗവേഷണ കേന്ദ്രം തിരുച്ചിറപ്പള്ളിയിലാണ്
🔰ഇന്ത്യയുടെ ആദ്യ ബയോസ്ഫിയർ റിസേർവ് ആണ് നീലഗിരി
🔰മിനി ജപ്പാൻ എന്നറിയപ്പെടുന്നത് ശിവകാശി ആണ്
🔰അച്ചടി നിർമാണം പടക്ക നിർമാണം പേര് കേട്ട സ്ഥലമാണ് ശിവകാശി
No comments:
Post a Comment