1. “Where there is life there is hope.” ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തര്‍ജ്ജമയേത്
(എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കു സ്ഥാനമില്ല
(ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്
(സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം
(ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി
A. (ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്
2. ‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവര്‍ത്തനം
(എ) മരിച്ചു ജീവിക്കുക
(ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
(സി) ജീവിച്ചു മരിക്കുക
(ഡി) ജീവിതവും മരണവും
A. (ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
3. ‘Token strike’ എന്താണ്?
(എ) സൂചനാ പണിമുടക്ക്
(ബി) പണിമുടക്കിക്കാത്തിരിപ്പ്
(സി) രാപ്പകല്‍ സമരം
(ഡി) ഊഴമനുസരിച്ചുള്ള സമരം
A. (എ) സൂചനാ പണിമുടക്ക്
4. ഉപമാ തല്‍പുരുഷന്‍ സമാസത്തിന് ഉദാഹരണമേത്?
(എ) സുഖദുഃഖം
(ബി) മുഖകമലം
(സി) തളിര്‍മേനി
(ഡി) നീലമേഘം
A. (സി) തളിര്‍മേനി
5. കാരവം എന്ന പദത്തിന്‍റെ ശരിയായ അര്‍ഥം
(എ) വീണ
(ബി) മണ്ണ്
(സി) കാരക്ക
(ഡി) കാക്ക
A. (ഡി) കാക്ക
6. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍
(എ) വി.വി. അയ്യപ്പന്‍
(ബി) വി. അയ്യപ്പന്‍
(സി) ഗോവിന്ദപ്പിഷാരടി
(ഡി) ജോര്‍ജ് വര്‍ഗീസ്
A. (എ) വി.വി. അയ്യപ്പന്‍
7. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
(എ) എം. മുകുന്ദന്‍
(ബി) സക്കറിയ
(സി) ബെന്യാമിന്‍
(ഡി) എസ്.കെ. പൊറ്റക്കാട്
A. (സി) ബെന്യാമിന്‍
8. ആദ്യ വയലാര്‍ അവാര്‍ഡിന് അര്‍ഹത നേടിയത്
(എ) ബാലാമണിയമ്മ
(ബി) സുഗതകുമാരി
(സി) കമലാ സുരയ്യ
(ഡി) ലളിതാംബിക അന്തര്‍ജനം
A. (ഡി) ലളിതാംബിക അന്തര്‍ജനം
9. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്
(എ) സര്‍വനാമം
(ബി) മേയനാമം
(സി) സാമാന്യ നാമം
(ഡി) ക്രിയാനാമം
A. (ബി) മേയനാമം
No comments:
Post a Comment