02 October 2017

ആരൊക്കെയാണ് ഈ കൃതികളുടെ രചയിതാക്കൾ...?


🅰 "വൈരാഗ്യ ദശകം"

🅱 "വൈരാഗ്യ ശതകം"
 "വൈരാഗ്യദശകം" -ശ്രീ നാരായണ ഗുരു

▫ 1884-ൽ ശ്രീ നാരായണ ഗുരു രചിച്ച "മനനാതീതം" എന്ന കൃതിയുടെ മറ്റൊരു പേരാണ്‌ വൈരാഗ്യദശകം

▫ഗുരുവിന്റെ കൃതികളിൽ 10 എന്ന സംഖ്യക്ക് നൽകിയിരിക്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്



▫ ദശകം എന്ന് തന്നെ തലക്കെട്ടിൽ പേര് ചേർത്തിട്ടുള്ള നാല് കവിതകൾ ഉണ്ട്, 'ഷണ്മുഖദശകം', 'ദൈവദശകം', 'അനുകമ്പാദശകം', 'വൈരാഗ്യദശകം'

▫ "മയൂരലളിതം" എന്ന വൃത്തത്തിലാണ് വൈരാഗ്യദശകം രചിച്ചിരിക്കുന്നത്.

▫കൂടാതെ പത്തു ശ്ലോകങ്ങൾ വീതമുള്ള മറ്റ് കൃതികളാണ്  ദേവീസ്തവം, ശിവസ്തവം, സദാശിവ ദർശനം, കോലതിരേശസ്തവം, ചിജ്ജഡ ചിന്തനം, ഇന്ദ്രിയ വൈരാഗ്യം, ജാതിലക്ഷണം.. തുടങ്ങിയവ

▫പത്തുവീതം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന പത്തു ഖണ്ഡങ്ങളിലായി രചിച്ച "ദർശനമാല" , പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ച് ഖണ്ഡങ്ങൾ അടങ്ങിയ "തേവാരപ്പതികങ്ങൾ", പത്തിന്റെ പത്താം പെരുക്കമായ നൂറു ശ്ലോകങ്ങൾ അടങ്ങിയ, ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായ  "ആത്മോപദേശശതകം", "ശിവശതകം" എന്നിവയെല്ലാം ഗുരുവിന്റെ കൃതികളിലെ പത്ത്‌ എന്ന സംഖ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.



ഭർതൃഹരി*= വൈരാഗ്യ ശതകം

▫പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ സംസ്കൃത കവിയും ഭാഷാ ചിന്തകനുമായിരുന്നു ഭർതൃഹരി

▫ഇദ്ദേഹത്തിന്റെ ശതകത്രയത്തിൽ ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് വൈരാഗ്യശതകം

▫ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സമാഹാരങ്ങളാണ് ശതകത്രയം എന്നറിയപ്പെടുന്നത്  നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവയാണ് മൂന്ന് ശതകങ്ങൾ

▫ഭർതൃഹരിയുടെ പ്രസിദ്ധമായ ഭാഷാ ദർശന ഗ്രന്ഥമാണ് വാക്യപദീയം.

▫മൂന്ന് കാണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിക്ക് ത്രികാണ്ഡി എന്നും പേരുണ്ട്

▫ഈ ഗ്രന്ഥത്തിലാണ്  ഭാരതീയ  ഭാഷാദർശനത്തിലെ ഒരു പ്രധാന ആശയമായ  "സ്ഫോടവാദം" ഭർതൃഹരി അവതരിപ്പിക്കുന്നത്. 

No comments:

Post a Comment