09 December 2016

40 GK questions

1. അസ്കോര്‍ബിക് ആസിഡ് ഈന്‍ പേരിലറിയപ്പെടുന്ന ജീവകം
(എ) ജീവകം എ
(ബി) ജീവകം ബി
(സി) ജീവകം സി
(ഡി) ജീവകം ഡി
A. (സി) ജീവകം സി

2. താഴെ പറയുന്നവയില്‍ സങ്കരവര്‍ഗ്ഗം പശു ഏത്?
(എ) സുനന്ദിനി

(ബി) വെച്ചൂര്‍ പശു
(സി) കാസര്‍ഗോഡ്‌ ഡ്വാര്‍ഫ്
(ഡി) സിന്ധി പശു
A. (എ) സുനന്ദിനി

3. ഏതു രോഗത്തിന്‍റെ ശാസ്ത്രീയനാമമാണ് ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സഫലോപ്പതി?
(എ) മാനസിക വിഭ്രാന്തി
(ബി) പക്ഷിപ്പനി
(സി) പന്നിപ്പനി
(ഡി) ഭ്രാന്തിപ്പശു രോഗം
A. (ഡി) ഭ്രാന്തിപ്പശു രോഗം

4. സസ്യകോശത്തിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം
(എ) ജൈവകണങ്ങള്‍
(ബി) കോശസ്തരം
(സി) അന്തര്‍ദ്രവ്യജാലിക
(ഡി) ഗോള്‍ഗി വസ്തുക്കള്‍
A. (എ) ജൈവകണങ്ങള്‍

5. കാറ്റിന്‍റെ വേഗം അളക്കുന്നതിനുള്ള ഉപകരണം
(എ) ഹൈഗ്രോമീറ്റര്‍
(ബി) അനിമോമീറ്റര്‍
(സി) കാറ്റാടിയന്ത്രം
(ഡി) മാനോമീറ്റര്‍
A. (ബി) അനിമോമീറ്റര്‍

6. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?
(എ) ഗ്ലാസിയോളജി
(ബി) ആര്‍ക്കിയോളജി
(സി) ക്ലൈമറ്റോളജി
(ഡി) നെഫോളജി
A. (ഡി) നെഫോളജി

7. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം ഏത്?
(എ) വെള്ളി
(ബി) പ്ലാറ്റിനം
(സി) അലുമിനിയം
(ഡി) മെര്‍ക്കുറി
A. (ഡി) മെര്‍ക്കുറി

8. രാമാനുജ സംഖ്യ ഏത്?
(എ) 1730
(ബി) 1728
(സി) 1729
(ഡി) 1702
A. (സി) 1729

9. തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
(എ) തേക്കടി
(ബി) തൃശൂര്‍
(സി) നിലമ്പൂര്‍
(ഡി) കുമരകം
A. (സി) നിലമ്പൂര്‍

10.  വിഷവാതകം നിറഞ്ഞ ഗ്രഹം ഏത്?
(എ) ശനി
(ബി) യുറാനസ്
(സി) വ്യാഴം
(ഡി) ചൊവ്വ
A. (ബി) യുറാനസ്

11. ജലത്തിന്‍റെ വിശിഷ്ട താപധാരിത എത്ര?
(എ) 4200 J/kg.K
(ബി) 4100 J/kg.K
(സി) 4000 J/kg.K
(ഡി) 4022 J/kg.K
A. (എ) 4200 J/kg.K

12. താഴെ പറയുന്നവയില്‍ ജോവിയന്‍ ഗ്രഹം ഏത്?
(എ) ചൊവ്വ
(ബി) ഭൂമി
(സി) യൂറാനസ്
(ഡി) ശുക്രന്‍
A. (സി) യൂറാനസ്

13. വൈദ്യുതി കാന്തിക പ്രേരണം കണ്ടു പിടിച്ചതാര്?
(എ) ഐന്‍സ്റ്റീന്‍
(ബി) എഡിസണ്‍
(സി) ഈഴ്സ്റ്റസ്
(ഡി) മൈക്കല്‍ ഫാരഡെ
A. (ഡി) മൈക്കല്‍ ഫാരഡെ

14. ഉപ്പിന്‍റെ രാസസൂത്രം ഏത്?
(എ) KCI
(ബി) NaCI
(സി) CaO
(ഡി) ZnO
A. (ബി) NaCI

15. രക്തത്തില്‍ കാല്‍സ്യത്തിന്‍റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്?
(എ) ടെറ്റനസ്
(ബി) ലുക്കേമിയ
(സി) ഹിമോഫിലിയ
(ഡി) ടെറ്റനി
A. (ഡി) ടെറ്റനി

16. തലച്ചോറിനെ ബാധിക്കുന്ന രോഗം
(എ) മെനിഞ്ചൈറ്റിസ്
(ബി) ആന്ത്രാക്സ്
(സി) ലുക്കീമിയ
(ഡി) ട്രക്കോമ
A. (എ) മെനിഞ്ചൈറ്റിസ്

17. ട്യൂമറുകളെക്കുറിച്ചുള്ള പഠനം
(എ) ഓങ്കോളജി
(ബി) ഓപ്താല്‍മോളജി
(സി) ഓസ്‌റ്റിയോളജി
(ഡി) ഓര്‍നിത്തോളജി
A. (എ) ഓങ്കോളജി

18. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
(എ) അധിവൃക്കാ ഗ്രന്ഥി
(ബി) തൈമസ്ഗ്രന്ഥി
(സി) പീനിയല്‍ ഗ്രന്ഥി
(ഡി) പീയൂഷഗ്രന്ഥി
A. (സി) പീനിയല്‍ ഗ്രന്ഥി

19. ‘ഗൂഗിള്‍’ എന്നത് ഒരു ................. ആണ്.
(എ) വൈറസ്
(ബി) സേര്‍ച്ച് എന്‍ജിന്‍
(സി) കംപ്യൂട്ടര്‍ ലാംഗ്വേജ്
(ഡി) ഓപ്പറേറ്റിങ് സിസ്റ്റം
A. (ബി) സേര്‍ച്ച് എന്‍ജിന്‍

20. പ്രാഥമിക വര്‍ണങ്ങളില്‍ പെടാത്തത്
(എ) പച്ച
(ബി) നീല
(സി) മഞ്ഞ
(ഡി) ചുവപ്പ്
A. (സി) മഞ്ഞ


21. ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം
(എ) വിജയനഗര്‍
(ബി) പാറ്റ്ന
(സി) ബീജാപ്പൂര്‍
(ഡി) ഗുല്‍ബര്‍ഗ
A. (ഡി) ഗുല്‍ബര്‍ഗ

22. വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി
(എ) നിക്കോളോ കോണ്ടി
(ബി) അബ്ദുല്‍ റസാക്ക്
(സി) മാര്‍ക്കോ പോളോ
(ഡി) ഇബ്നു ബത്തൂത്ത
A. (എ) നിക്കോളോ കോണ്ടി

23. രാജ്യത്തിന്‌ സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ച ധീര ദേശാഭിമാനി
(എ) ബാലഗംഗാധര തിലകന്‍
(ബി) മാഡം കാമ
(സി) ശ്രീമതി ആനി ബസന്‍റ്
(ഡി) ജവഹര്‍ലാല്‍ നെഹ്‌റു
A. (എ) ബാലഗംഗാധര തിലകന്‍

24. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് ‘ചുവന്ന കുപ്പായക്കാര്‍” എന്ന സംഘടനയ്ക്കു രൂപം കൊടുത്തത്
(എ) സിക്കുകാര്‍
(ബി) സന്താളുകള്‍
(സി) ജാട്ടുകള്‍
(ഡി) പത്താന്‍കാര്‍
A. (ഡി) പത്താന്‍കാര്‍

25. 1930 മുതല്‍ ജനുവരി 26 ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം
(എ) ലാഹോര്‍
(ബി) സൂറത്ത്
(സി) കല്‍ക്കത്ത
(ഡി) ലഖ്നൗ
A. (എ) ലാഹോര്‍

26. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി
(എ) കാനിങ്
(ബി) കോണ്‍വാലീസ്
(സി) വെല്ലസ്ലി
(ഡി) ഡല്‍ഹൗസി
A. (ബി) കോണ്‍വാലീസ്

27. ആനന്ദമഠം രചിച്ചത്
(എ) സുബ്രഹ്മണ്യ ഭാരതി
(ബി) രവീന്ദ്രനാഥ ടാഗോര്‍
(സി) രാജാറാം മോഹന്‍ റായ്
(ഡി) ബങ്കിംചന്ദ്ര ചാറ്റര്‍ജി
A. (ഡി) ബങ്കിംചന്ദ്ര ചാറ്റര്‍ജി

28. ഇന്ത്യന്‍ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍
(എ) ഹോമി ജെ. ഭാഭ
(ബി) വിക്രം സാരാഭായ്
(സി) എ.പി.ജെ. അബ്ദുല്‍ കലാം
(ഡി) സി.വി. രാമന്‍
A. (സി) എ.പി.ജെ. അബ്ദുല്‍ കലാം

29. 1961 ല്‍ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം
(എ) ബന്ദൂങ്
(ബി) ബെല്‍ഗ്രേഡ്
(സി) ഹവാന
(ഡി) കെയ്റോ
A. (ബി) ബെല്‍ഗ്രേഡ്

30.  താഷ്കന്‍റ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
(എ) ലാല്‍ ബഹദൂര്‍ ശാസ്ത്രി
(ബി) വാജ്പേയി
(സി) ഇന്ദിരാ ഗാന്ധി
(ഡി) മന്‍മോഹന്‍ സിങ്
A. (എ) ലാല്‍ ബഹദൂര്‍ ശാസ്ത്രി

31. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍
(എ) പ്രധാനമന്ത്രി
(ബി) ധനകാര്യ മന്ത്രി
(സി) മുഖ്യമന്ത്രി
(ഡി) രാഷ്‌ട്രപതി
A. (സി) മുഖ്യമന്ത്രി

32. റിസര്‍വ് ബാങ്ക് ഇന്ത്യയുടെ ആസ്ഥാനം
(എ) മുംബൈ
(ബി) ചെന്നൈ
(സി) ഡല്‍ഹി
(ഡി) തിരുവനന്തപുരം
A. (എ) മുംബൈ

33. ഗ്രാമതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ രൂപംകൊടുത്ത പദ്ധതി
(എ) ദേശീയ ഗ്രാമീണി തൊഴിലുറപ്പ് പദ്ധതി
(ബി) ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍
(സി) പ്രാഥമികാരോഗ്യ കേന്ദ്രം
(ഡി) ആരോഗ്യ ഉപ കേന്ദ്രങ്ങള്‍
A. (ബി) ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍

34. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാര്‍ ലക്ഷ്യമിടുന്നത്
(എ) ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍
(ബി) സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍
(സി) സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍
(ഡി) മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍
A. (സി) സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍

35. ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭരണ വിഷയം
(എ) വിദ്യാഭ്യാസം
(ബി) രാജ്യരക്ഷ
(സി) വിദേശകാര്യം
(ഡി) കൃഷി
A. (എ) വിദ്യാഭ്യാസം

36. അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക
(എ) മേധാ പട്കര്‍
(ബി) ആങ് സാന്‍ സൂചി
(സി) സുഗതകുമാരി
(ഡി) ഇറോംഷാനു ഷര്‍മിള
A. (ഡി) ഇറോംഷാനു ഷര്‍മിള

37. ‘ഇന്ത്യന്‍ സ്ട്രഗിള്‍സ്” എന്നാ കൃതിയുടെ കര്‍ത്താവ്
(എ) ഡോ. രാജേന്ദ്ര പ്രസാദ്
(ബി) സുഭാഷ്‌ ചന്ദ്രബോസ്
(സി) ഗാന്ധിജി
(ഡി) ഗോഖലെ
A. (ബി) സുഭാഷ്‌ ചന്ദ്രബോസ്

38. ഏറ്റവും അധികം തവണ ഏഷ്യന്‍ ഗെയിംസിന് വേദിയായ നഗരമേത്?
(എ) ലണ്ടന്‍
(ബി) ബാങ്കോക്ക്
(സി) ക്വാലാലംപൂര്‍
(ഡി) ന്യൂഡല്‍ഹി
A. (ബി) ബാങ്കോക്ക്

39. “ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിനി” ..... എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
(എ) ബോധേശ്വരന്‍
(ബി) ചങ്ങമ്പുഴ
(സി) പി. കുഞ്ഞിരാമന്‍ നായര്‍
(ഡി) വള്ളത്തോള്‍
A. (എ) ബോധേശ്വരന്‍

40. ഇന്ത്യയില്‍ കല്‍ക്കരി നിക്ഷേപത്തിന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം
(എ) ജാര്‍ഖണ്ഡ്
(ബി) ഒഡീഷ
(സി) മധ്യപ്രദേശ്
(ഡി) ഛത്തീസ്ഗഡ്
A. (എ) ജാര്‍ഖണ്ഡ്


No comments:

Post a Comment