• 57th സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥലം - കണ്ണൂർ (ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്ന ആദ്യ കലോത്സവമാണിത്)
• അടുത്തിടെ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര കൃഷിമന്ത്രിയും ഉത്തരാഖണ്ഡിന്റെ ആദ്യ ഗവർണറുമായിരുന്ന വ്യക്തി - സുർജിത് സിങ് ബർണാല
• സി.ബി.ഐയുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - അലോക് കുമാർ വർമ
• 2017-ലെ പ്രീമിയർ ബാഡ്‌മിന്റൺ ലീഗ് കിരീട ജേതാക്കൾ - ചെന്നൈ സ്മാഷേഴ്‌സ് (റണ്ണറപ്പ് - മുബൈ റോക്കറ്റ്‌സ്)
• സ്തുത്യർഹ സേവനത്തിനുള്ള സേന മെഡൽ അടുത്തിടെ മരണാനന്തര ബഹുമതിയായി ലഭിച്ച ജവാൻ - ലാൻസ് നായിക് ഹനുമന്തപ്പ
• ഏകദിന ക്രിക്കറ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തിയ താരം - വിരാട് കോഹ്‌ലി (രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്തു വിജയിച്ച ടീമിനായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം - വിരാട് കോഹ്‌ലി)
• 62nd Filmfare Awards : മികച്ച ചിത്രം - ദംഗൽ, മികച്ച സംവിധായകൻ - നിതേഷ് തിവാരി (ദംഗൽ), മികച്ച നടൻ - അമീർ ഖാൻ (ദംഗൽ), മികച്ച നടി - ആലിയ ഭട്ട് (ഉഡ്ത പഞ്ചാബ്), മികച്ച സംഗീത സംവിധായകൻ - പ്രിതം ചക്രബർത്തി (യേ ദിൽ ഹായ് മുഷ്കിൽ), ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം - ശത്രുഘ്‌നൻ സിൻഹ, മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് - നീരജ
• അടുത്തിടെ എൻ.ഡി.ടി.വിയിൽ നിന്നും രാജിവെച്ച പ്രമുഖ മാധ്യമപ്രവർത്തക - ബർഖ ദത്ത്
• ഇന്ത്യയുടെ ആദ്യ വനിതാ പ്രൊഫഷണൽ ബോക്സിങ് താരം - സരിത ദേവി
• ഇസ്രായേൽ - പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസിന് വേദിയായ സ്ഥലം - പാരീസ്
• കോയമ്പത്തൂരിൽ നടന്ന 77 ാമത് അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിലെ ഓവറോൾ ചാമ്പ്യന്മാർ - മംഗളൂരു യൂണിവേഴ്‌സിറ്റി (പുരുഷവിഭാഗത്തിലും മംഗളൂരു യൂണിവേഴ്‌സിറ്റിയാണ് ജേതാക്കൾ) (ഓവറോൾ റണ്ണറപ്പ്, വനിതാവിഭാഗം ജേതാക്കൾ - എം.ജി യൂണിവേഴ്‌സിറ്റി)
• 2017-ലെ മുംബൈ മാരത്തൺ പുരുഷവിഭാഗം ജേതാവ് - അൽഫോൺസ് സിംബു (ടാൻസാനിയ)
• 2017-ലെ മുംബൈ മാരത്തൺ വനിതാവിഭാഗം ജേതാവ് - ബോൺസ് കിറ്റർ (കെനിയ)
• എല്ലാ വർഷവും ജനുവരി 16 മതസ്വാതന്ത്ര്യ ദിനമായി (Religious Freedom Day) ആചരിക്കാൻ തീരുമാനിച്ച രാജ്യം - അമേരിക്ക
• 17 ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ വനിതാ വിഭാഗം ജേതാക്കൾ - കേരളം (റണ്ണറപ്പ് - തെലങ്കാന)
• ഹൈദരാബാദിൽ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലിക്വർ സ്റ്റോർ - Tonique
• അടുത്തിടെ അന്തരിച്ച ചൈനയിലെ പ്രമുഖ ഭാഷാപണ്ഡിതനും പിൻയിൻ ലിപിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ വ്യക്തി - ഷൗ യോഗുവാങ്
• അമേരിക്കയിലെ കീപ്പർ സെക്യൂരിറ്റി കമ്പനിയുടെ പഠനങ്ങൾ പ്രകാരം 2016 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച പാസ്‌വേഡ് - 123456
• എം.എം കൽബുർഗി വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം അടുത്തിടെ നിരസിച്ച പ്രമുഖ കന്നഡ സാഹിത്യകാരൻ - ജി.രാജശേഖർ ('ബഹുവചന ഭാരത' എന്ന കൃതിക്ക് ലഭിച്ച പുരസ്‌കാരമാണ് നിരസിച്ചത്)
• സ്‌പെയിനിൽ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പ്രവർത്തനമാരംഭിച്ച യൂറോപ്പിലെ ആദ്യ അണ്ടർവാട്ടർ ആർട്ട് മ്യൂസിയം - മ്യൂസിയോ അറ്റ്ലാന്റിക്കോ
• ടിബറ്റിന്റെ പുതിയ ഗവർണറായി നിയമിതനായത് - Qi Zhala
• പ്രസാർ ഭാരതിയുടെ ഇടക്കാല സി.ഇ.ഒ ആയി നിയമിതനായത് - രാജീവ് സിങ്
• യു.എ.ഇ യിലെ ആദ്യ റോബോട്ടിക് ഫാർമസി ആരംഭിച്ച ആശുപത്രി - റാഷിദ് ആശുപത്രി, ദുബായ്
• കേരള ഇന്റലിജൻസ് എ.ഡി.ജി.പി ആയി നിയമിതനായത് - മുഹമ്മദ് യാസിൻ
• കേരള ജയിൽ എ.ഡി.ജി.പി ആയി നിയമിതയായത് - ആർ.ശ്രീലേഖ
• 2016-ലെ ദ ഹിന്ദു പ്രൈസിന് അർഹനായത് - കിരൺ ദോഷി (കൃതി - 'ജിന്ന ഓഫണ്‍ കെയിം ടു അവര്‍ ഹൗസ്')
• യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിലെ ആദ്യ പലസ്തീൻ എംബസി നിലവിൽവന്ന രാജ്യം - വത്തിക്കാൻ
• സ്മാർട്ട് കാർ റെന്റൽ സർവീസ് ആരംഭിച്ച ആദ്യ മിഡിൽ ഈസ്റ്റ് നഗരം - ദുബായ്
• ഈ വർഷത്തെ ശൂരനാട് കുഞ്ഞൻപിള്ള പുരസ്‌കാരത്തിന് അർഹനായത് - ഡോ. ബി.സി ബാലകൃഷ്ണൻ
• ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടൈംസിന്റെ ഗ്രീൻ ഹ്യൂമനിസ്റ്റ് അവാർഡിന് അർഹനായത് - ബിനോയ് വിശ്വം
• പ്രഥമ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര താരം - മോഹൻലാൽ
• മനോരമ ന്യൂസിന്റെ 2016-ലെ ന്യൂസ് മേക്കർ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര താരം - മോഹൻലാൽ
• അടുത്തിടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള (99 രൂപ) വിമാനയാത്ര പ്രഖ്യാപിച്ച എയർലൈൻ കമ്പനി - എയർ ഏഷ്യ
No comments:
Post a Comment