22 July 2016

കേരള നവോത്ഥാനം - general questions part 1

       
💐ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ?
 യോഗക്ഷേമസഭ.                               

💐സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ? വൈകുണ്ഠസ്വാമികൾ.

💐1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
 എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.

💐തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര
സ്വാതന്ത്രം അനുവദിച്ച വർഷം ?1928 ൽ.

💐തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?1930 ൽ.

💐1696 ൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ? കോട്ടയം കേരള വർമ്മ.

💐1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ? പുലപ്പേടി, മണ്ണാപ്പേടി എന്നിവ നിർത്തലാക്കി.

💐തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ? റാണി ഗൗരി ലക്ഷ്മിഭായ്.

💐ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്ൺ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ? സ്വാതിതിരുനാൾ.

💐വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?മന്നത്ത് പത്മനാഭൻ.

💐സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ്?റാണി സേതുലക്ഷ്മിഭായെ.

💐തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?1928 ൽ.

💐വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?ഇരുപത് മാസം.

💐ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് 
കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര്? എ.കെ.ഗോപാലൻ.

💐ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?കോഴിക്കോട് സാമൂതിരി.⁠⁠⁠⁠

No comments:

Post a Comment