29 September 2017

പൊതുവിജ്ഞാനത്തിലെ അപൂർവ്വ വസ്തുതകൾ.


━━━━━━━━━━━━━━━━━━━━━━━━━━━━
1).കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയ കമ്പനി?
= കെൽട്രോൺ.(1982 Jan.)

2).അറയ്ക്കൽ രാജാക്കന്മാരെ വിദേശികൾ വിളിച്ചിരുന്ന പേര്?
= ഉൽബഹർ (സമുദ്രരാജാവ്)

3).താമരയുടെ ശരാശരി ആയുസ്സ് എത്ര?
= 2 വർഷം.

4). ഹൂണന്മാർ ഏത് രാജ്യത്തെ ജനവിഭാഗമായിരുന്നു?
= മംഗോളിയ.



5). C.ശങ്കരൻ നായർ എത്രാമത് lNC സമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു?
= 13th.

6). ഇന്ത്യയിൽ നിന്ന് ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത്?
= CBI

7). ഇന്ത്യയിലെ രാസവ്യവസായത്തിന്റെ പിതാവ്?
= പ്രഫുല്ലചന്ദ്രറായ്.

8). പ്രിന്റിങ്ങിലെ പ്രാഥമിക വർണങ്ങൾ?
= സയൻ,മഞ്ഞ,മജന്ത.

9). ആസ്ഥാനം ജില്ലാ നാമത്തിലല്ലാത്ത എത്ര ജില്ലകളുണ്ട് കേരളത്തിൽ?
= 3. (ഇടുക്കി- പൈനാവ്,എറണാകുളം- കാക്കനാട്/കൊച്ചി,വയനാട്-കൽപ്പറ്റ)

10). സംസ്ഥാന നിയമസഭയിൽ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കിൽ ആര് ഒപ്പുവെക്കണം?
= ഗവർണർ.

11). കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെടുന്നത്?
= കുടിപ്പളളിക്കൂടങ്ങൾ.

12). 'റുഥേനിയ' എന്ന ലാറ്റിൻ നാമത്തിലറിയുന്ന രാജ്യം?
= റഷ്യ.

13). സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മാരകരോഗം?
= അമിയോട്രോപ്പിക് ലാറ്ററൽ സ്ക്ളെറോസിസ്.

14).ഗോൾഫിന്റെ ജന്മനാട്?
= സ്കോട്ട്ലാൻഡ്.

15).ആദ്യത്തെ മഹാവീരചക്രം നേടിയത്?
= മേജർ സത്യപാൽ ചോപ്ര.

16).UPSC ചെയർമാനായ ആദ്യ വനിത?
= റോസ് മിലൺ ബാത്യു.

17).കാറുകളിൽ സുരക്ഷയ്ക്കായി വീർത്തുവരുന്ന എയർബാഗിൽ നിറയുന്ന വാതകം?
= നൈട്രജൻ ഗ്യാസ്.

18).തെങ്ങിന്റെ പരമാവധി ആയുസ്സ്?
= 90 വർഷം.

19)."ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ" എന്ന് നെഹ്റു വിശേഷിപ്പിച്ചത്
= അണക്കെട്ടുകൾ.

20).കേരളത്തിൽ കടലിന് അഭിമുഖമായി വരുന്ന കായലുകളിൽ ഏറ്റവും വലുത്?
= ബിയ്യം കായൽ.

21). സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏറ്റവും വലിയ കെട്ടിടം?
= കേരളാ ഹൈക്കോടതി മന്ദിരം.

22). തിരുവിതാംകൂർ പോലീസിന്റെ പിതാവ്?
= M.ബെൻസ്ലി.

23). ഒരു മൂലകത്തിന്റെ 'ഫിംഗർപ്രിന്റ്' എന്നറിയപ്പെടുന്നത്?
= അറ്റോമിക നമ്പർ.

24).ഒന്നാം അഖിലകേരള തൊഴിലാളി സമ്മേളന വേദി?
= കോഴിക്കോട്. 1935ൽ.

25).തിരുകൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ?
= C.കുഞ്ഞിരാമൻ.

26).കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിടുന്ന മത്സരം?
= ചമ്പക്കുളം മൂലം വള്ളംകളി.

27).തിരുവിതാംകൂറിലെ ആദ്യനാണയം?
= കലിയുരായൻ പണം.

28).തിരുവിതാംകൂറിൽ അവസരസമത്വത്തിന് വേണ്ടി നടന്ന പ്രക്ഷോഭം?
= പൗരസമത്വവാദ പ്രക്ഷോഭണം, 1919.

29).ഒരു പാർലമെന്റംഗം എത്രദിവസം ഹാജരായില്ലെങ്കിൽ ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും?
= 60 ദിവസം.

30).ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?
= Dr.സക്കീർ ഹുസൈൻ.

31).പാർലമെന്റിൽ, സ്പീക്കറെ തിരഞ്ഞെടുക്കാനുളള സമ്മേളനത്തിന്റെ അധ്യക്ഷൻ?
= പ്രോട്ടേം സ്പീക്കർ.

32).ഇന്ത്യൻ രാഷ്ട്രപതി എത്ര തവണ വിശേഷാൽ അഭിസംബോധന നടത്തും?
= 2 തവണ.

33).ലോക്സഭ താത്കാലികമായി നിർത്തിവെക്കാനുള്ള (പ്രോറോഗ്) അധികാരം സ്പീക്കർക്കുണ്ടോ?
= ഉണ്ട്.(but, ഈ സഭ വീണ്ടും വിളിക്കുന്നത് രാഷ്ട്രപതിയാണ്).

34)."പഴയശില" എന്നർത്ഥം വരുന്ന യുഗം?
= പാലിയോലിത്തിക് യുഗം.

35).മഹാഭാരതം,രാമായണം,പുരാണങ്ങൾ എന്നിവ രചിക്കപ്പെട്ട കാലഘട്ടം?
= ഗുപ്ത കാലഘട്ടം.

36).വിക്ടോറിയ റാണിയുടെ ചരമശേഷം ഇന്ത്യയുടെ ഭരണമേറ്റെടുത്തത്?
= എഡ്വേർഡ് - 7.

37).ആദ്യത്തെ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ്?
=K.S.കൃഷ്ണൻ.

38).വലത്ത് നിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീന ലിപി?
= ഖരോഷ്ടി.

39).ഇന്ത്യൻ സമുദ്രശാസ്ത്രത്തിന്റെ പിതാവ്?
= N.K. പണിക്കർ (നെടുമങ്ങാട്ട് കേശവ)

40).ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്കൂട്ടർ?
= ലാംബ്രറ്റ.
41).ഇന്ത്യയിലാദ്യമായി FM റേഡിയോ സർവ്വീസ് തുടങ്ങിയതെവിടെ?
= ചെന്നൈ.

42)."എസ്പരാന്റോ"എന്ന കൃത്രിമ ഭാഷ രൂപീകരിച്ചതാര്?
= Dr. L L സാമെൻ ഹോഫ്.
എസ്പരാന്റോ =പ്രതീക്ഷയുളളവൻ.

43)."ഹെറിങ് പോണ്ട്" എന്നറിയപ്പെടുന്നത്?
= അറ്റ്ലാന്റിക് സമുദ്രം.

44).ഭൂമിയുടെ പുറംതോടിന്റെ പ്ലേറ്റുകൾ കൂടിച്ചേരുന്നിടത്തുള്ള ഭൂരൂപങ്ങൾ?
=അഗ്നിപർവ്വതം.

45).ഇന്ത്യയിലെ ആദ്യ സ്റ്റാംമ്പായ സിന്ധ് ഡാക്കിലെ ചിത്രം?
=അമ്പും,വില്ലും.

46).ലോകവിവാഹദിനം?
=ഫെബ്രുവരി 2nd ഞായർ.

47).ചന്ദനമരം എത്ര ഉയരം വരെ വളരും?
= പരമാവധി 7 മീറ്റർ വരെ.

48).സെൻ ബുദ്ധമതം രൂപം കൊണ്ടതെവിടെ?
= ചൈനയിൽ.

49)."മോഷ്ടിക്കരുത്,കള്ളംപറയരുത്,അലസരാവരുത്"ഈ ചൊല്ല് ഏത് സംസ്ക്കാരത്തിന്റെതാണ്?
= ഇൻകാ.

50).ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന പ്രകാശരശ്മി?
= അൾട്രാവയലറ്റ്.

No comments:

Post a Comment