16 December 2017

നദികൾ... പ്രധാന വസ്തുതകൾ


📌കാളിദാസന്‍റെ ‘രഘുവംശ’ ത്തിലാണ് രാജ്യത്തിന്‌ നദികള്‍ അമ്മമാരെപ്പോലെയാണ് എന്നു പറയുന്നത്. ഗംഗയാണ് ഇന്ത്യയുടെ ഏറ്റവും വലിയ നദി. ലോകത്തിലെ എട്ടു ശതമാനം ജനങ്ങള്‍ വസിക്കുന്നത് ഗംഗാ തടത്തിലാണ്.
📌ഭാരത സര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബറിലാണ്.
📌ഭഗീരഥി,അളകനന്ദ എന്നിവ കൂടിച്ചേര്‍ന്നാണ് ഗംഗാ നദിയായി മാറുന്നത് ദേവപ്രയാഗില്‍ വച്ചാണ്.
📌അലഹബാദിലാണ് ത്രിവേണി സംഗമം. ഇവിടെ വെച്ച് ഗംഗയും യമുനയും സംഗമിക്കുന്നതിനു പുറമെ ഭൂമിക്കിടയിലൂടെ സരസ്വതിയും ഒഴുകിയെത്തുന്നു എന്നാണു വിശ്വാസം.
📌ഗംഗാ നദിയുടെ ഏറ്റവും വലിയ കൈ വരിയാണ് യമുന “കാളിന്ദി” എന്നു
പുരാണങ്ങളില്‍ പറയുന്നത് യമുനയെയാണ്.
📌‌‍‌ലൌഹിത്യ എന്ന പേരില്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ബ്രഹ്മപുത്ര. ടിബറ്റില്‍ സാങ്പോ എന്നും അരുണാചല്‍ പ്രദേശില്‍ ഡിഹാങ് എന്നും ബ്രഹ്മപുത്ര അറിയപ്പെടുന്നു.
📌ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗയുടെ പ്രധാനഭാഗം പത്മയെന്നും ബംഗ്ലാദേശിലൂടെയുള്ള ബ്രഹ്മപുത്രയുടെ പ്രധാന ഭാഗം ജമുന എന്നും അറിയപ്പെടുന്നു.
📌പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവുംവലിയ ഇന്ത്യന്‍ നദി നര്‍മദ. മധ്യപ്രദേശിലെ അമര്‍കുന്ധക്ക് കുന്നുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
📌വൃദ്ധഗംഗ എന്നറിയപ്പെടുന്നുത് ഗോദാവരിയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ നദി. ഗംഗയെക്കാലും പഴക്കമുള്ള നടിയായി ഇതു കരുതപ്പെടുന്നു.
📌മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്നാണ് കൃഷ്ണനദി ഉത്ഭവിക്കുന്നത്.ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദിയാണിത്.പ്രധാന കൈവഴി തുംഗഭദ്ര.
📌ദക്ഷിണഗംഗ കാവേരിയാണ്, തമിഴ്നാട്ടിലെ പുംപുഹാറില്‍വെച്ച് കാവേരി ബംഗാള്‍ഉള്‍ക്കടലില്‍ പതിക്കുന്നു.
📌ബംഗാളിന്‍റെ ദുഃഖം കോസി.
📌ഒറീസ്സയുടെ ദുഃഖം മഹാനദി. ആസ്സാമിന്‍റെ ദുഃഖം ബ്രഹ്മപുത്ര.
📌ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ ഒഴുകുന്ന നദിയായി അറിയപ്പെടുന്നത് ടീസ്റ്റ നദി.സിക്കിമിന്‍റെ ജീവരേഖ എന്നും ടീസ്റ്റ അറിയപ്പെടുന്നു.
📌ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്നത് മന്ധോവി നദി. പനാജി പട്ടണം മന്ധോവി നദിയുടെ തീരത്താണ്. സുവാരി നദി ഒഴുകുന്നതും ഗോവയിലൂടെയാണ്.
📌ഇന്ത്യയുടെയും നേപ്പാളിന്‍റെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി മഹാകാളി നദി.
📌ഇന്ത്യയിലെ ചുവന്ന നദി ബ്രഹ്മപുത്ര. ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ലൂണി.
📌അഹമ്മദാബാദ്,ഗാന്ധിനഗര്‍,പട്ടണങ്ങള്‍ സബര്‍മതി നദിയുടെ തീരത്താണ്. മംഗലാപുരത്തിലൂടെ ഒഴുകുന്ന നദി നേത്രാവതി നദി.
📌മിതി അഥവാ മാഹിം നദി മുംബൈയിലാണ്. കൂവം, അടയാര്‍ എന്നിവ ചെന്നൈയിലൂടെ ഒഴുകുന്നവയാണ്.
📌അയോധ്യ, സരയു നദിയുടെ തീരത്താണ്. ഹൂഗ്ലിയുടെ തീരത്താണ് കൊല്‍ക്കത്ത. കട്ടക്ക് മഹാനദിയുടെ തീരത്തും,ദല്‍ഹി,ആഗ്ര,എന്നിവ യമുനാതീരത്തും.
📌ഹൈദ്രാബാദ് മൂസി നദീതീരത്ത്,നാസിക് ഗോദാവരി തീരത്ത്,ശ്രീനഗര്‍ ത്സലം നദിക്കരയിലുംസൂറത്ത് താപ്തി നദിക്കരയില്‍,ലക്നൌ ഗോമതി നദീതീരത്തും സ്ഥിതിചെയ്യുന്നു.
📌ത്സലം നദിയാണ് കാശ്മീരിലെ വൂളാര്‍ താടാകത്തിലേക്ക് ഒഴുകിയെത്തുന്നത്.
📌സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നര്‍മദയ്ക്കുകുറുകെ,എന്നാല്‍ തെഹ്രി അണക്കെട്ട് ഭാഗീരഥിയിലാണ്.
📌ഉജ്ജയിനിയിലൂടെ ഒഴുകുന്നത് ക്ഷിപ്രാനദി.
📌ഇന്ത്യയിലെ ഏറ്റവുംവലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം കര്‍ണാടകയിലെ ശരാവതി നദിയില്‍.
📌പാകിസ്ഥാന്‍റെ ദേശീയ നദിയാണ് സിന്ധു.

No comments:

Post a Comment