24 December 2017

തിരുക്കുറൾ

▫ തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതന തത്ത്വചിന്താ ശാസ്ത്ര  ഗ്രന്ഥമാണ് തിരുക്കുറൾ

▫ഇത്  സംഘസാഹിത്യത്തിലെ കീഴ്ക്കണക്ക്  വിഭാഗത്തിൽപ്പെടുന്നു.

▫തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് 'കുറൾ' എന്ന പേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള 'തിരു' എന്നത് ഗ്രന്ഥത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു.

▫മൊത്തം 10 ശ്ലോകങ്ങളുള്ള 133 അധ്യായങ്ങൾ ഉണ്ട് ( 1330 ഈരടി ശ്ലോകങ്ങളാൽ
സമൃദ്ധമാണ് ഈ ഗ്രന്ഥം)

▫ലോക ധർമ്മം ഉദ്‌ഘോഷിക്കുന്ന ഈ ഗ്രന്ഥം മൂന്നുഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു

▫മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാം ഭാഗം ഇതിൽ 38 അധ്യായങ്ങൾ ഉണ്ട്.

▫സാമൂഹ്യ സാമ്പത്തികമായ ഉപദേശങ്ങൾ അടങ്ങിയ 'ധനം' ആണ് രണ്ടാം ഭാഗം.  ഇതിൽ 70അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു

▫മൂന്നാമത്തേത്  കാമം'. ജീവിതത്തിൽ  മാനസിക വികാരങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഈ ഭാഗത്തിൽ 25 അധ്യായങ്ങൾ ഉണ്ട്

▫തമിഴിലെ ഇതിഹാസമായ ഈ ഗ്രന്ഥം "തമിഴ് ബൈബിൾ" എന്നറിയപ്പെടുന്നു.

No comments:

Post a Comment