🌻ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന Prafulla Chandra Ray പണ്ഡിതൻ, രസതന്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ തൻറെ കർമശേഷി തെളിയിച്ചു.
🌻1861 ആഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനയിൽ ജനിച്ചു.
🌻എഡിൻബറോ സർവ്വകലാശാലയിൽ നിന്ന് 1887-ൽ DCS നേടി.
🌻ഇന്ത്യയിൽ തിരികെയെത്തി പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി. 1889 മുതൽ 1916-ൽ പിരിയും വരെ 27 വർഷം അവിടെ തുടർന്ന അദ്ദേഹം മികച്ച അദ്ധ്യാപകനെന്ന നിലയിൽ പ്രസിദ്ധി നേടി.
🌻ഇന്ത്യയിലെ ആദ്യത്തെ മരുന്നു നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് സ്ഥാപിച്ചത് Prafulla Chandra Ray ആണ്.
1919-ൽ ബ്രിട്ടീഷ് സർക്കാർ റേയ്ക്ക് സർ സ്ഥാനം നൽകി.
1924-ൽ റേ Indian Chemical Society യുടെ സ്ഥാപക പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.
🌻ബോസ്-റേ-രാമൻ കൂട്ടുകെട്ടാണ് ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിന് അടിത്തറ പാകിയത്.
🌻റേയുടെ ആത്മകഥ യുടെ ഒന്നാം ഭാഗമായ ഒരു ബംഗാളി രസതന്ത്രജ്ഞൻറെ ജീവിതവും അനുഭവങ്ങളും 1932-ൽ പ്രസിദ്ധീകരിച്ചു. മൂന്ന് വർഷത്തിന് ശേഷം രണ്ടാം ഭാഗവും പുറത്തുവന്നു.
ലളിത ജീവിതത്തിന് ഉടമയായ ഒരു വലിയ മനുഷ്യ സ്നേഹി ആയിരുന്നു റേ. എല്ലാവരും അദ്ദേഹത്തെ
ആചാര്യ എന്നാണ് വിളിച്ചിരുന്നത്.
🌻രസതന്ത്ര ഗവേഷണങ്ങൾക്കുള്ള നാഗാർജുന പ്രൈസും ജീവശാസ്ത്ര ഗവേഷണത്തിനുള്ള അശുതോഷ് മുഖർജി പ്രൈസും സ്ഥാപിച്ചത് റേ ആണ്.
🌻ഹിന്ദു രസതന്ത്രത്തിൻറെ ചരിത്രം എന്ന അദ്ദേഹത്തിൻറെ
പ്രസിദ്ധ ഗ്രന്ഥം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആവേശം പകർന്നു.
1934-ൽ ലണ്ടൻ കെമിക്കൽ സൊസൈറ്റിയുടെ ഓണററി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
🌻1944 ജൂൺ 16 -ന് അന്തരിച്ചു.

No comments:
Post a Comment