18 December 2017

"സൂര്യോച്ചം"

🅰 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ "സൂര്യോച്ചം" (അപ്ഹീലിയൻ-Aphelion)  എന്നു വിളിക്കുന്നു.

🅱 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ  "സൂര്യസമീപകം" (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു.

ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ
നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു

▫ഭൂമി സൂര്യനു ചുറ്റും പൂർണ്ണ വൃത്താകൃതിയിലല്ല  സഞ്ചരിക്കുന്നത്, മറിച്ച് ഒരു ദീർഘ വൃത്താകൃതിയിലാണ്. അത് കാരണമാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത്

▫സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോൾ 14. 7 കോടി കിലോമീറ്ററും, ഏറ്റവും അകലെയായിരിക്കുമ്പോൾ 15. 2 കോടി കിലോമീറ്ററും അകലത്തിലായിരിക്കും ഭൂമി

▫അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 15. 2 - 14. 7 = 0. 5 കോടി (അഥവാ 50 ലക്ഷം) കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നുണ്ട്.

▫എല്ലാ വർഷവും ഒരേ ദിവസമാണ് പെരിഹീലിയനും അപ്ഹീലിയനും സംഭവിക്കുന്നത്.

▫പെരിഹീലിയൻ ജനുവരി-3നും അപ്ഹീലിയൻ ജൂലൈ-4 നുമാണ് സംഭവിക്കുന്നത്

2 comments:

  1. ഇതിനു സൂര്യോച്ചം എന്നല്ല പറയുക.. സൂര്യോച്ചം സംഭവിക്കുന്നത് വസന്ത വിഷുവം ബിന്ദുവിൽ ആണ്.. അതായത് മാർച്ച്‌ 20.. സൂര്യൻ ഭൂമധ്യ രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.. സമദിനഏകദേശം ഉത്തരയാനം രാത്ര ബിന്ദുകൾ എന്നും പറയും...ഏകദേശം ഉത്തരയാനം ഈ സമയത്താണ് സംഭവിക്കുന്നത്

    ReplyDelete
  2. സൂര്യോച്ചം എന്ന നാമം നൽകിയിരിക്കുന്നത് തികച്ചും ഘടക വിരുദ്ധമാണ്..ഇതിനു സൂര്യോ ച്ചം എന്നല്ല പറയുക.. സൂര്യോച്ചം സംഭവിക്കുന്നത് വസന്ത വിഷുവം ബിന്ദുവിൽ ആണ്.. അതായത് മാർച്ച്‌ 20.. സൂര്യൻ ഭൂമധ്യ രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.. ഏകദേശം ഉത്തരയാനം എന്പറയും...ഏകദേശം ഉത്തരയാനം ഈ സമയത്താണ് സംഭവിക്കുന്നത്

    ReplyDelete